MP, Rajasthan victories needed to cement alliance with NCP: Congress <br />വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ജീവന്‍മരണ പോരാട്ടമാണ്. പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന തിരഞ്ഞെടുപ്പ്. മികച്ച മുന്നേറ്റം സാധ്യമായില്ലെങ്കില്‍ കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് ഉത്തരേന്ത്യന്‍ ബെല്‍റ്റില്‍ ഉണ്ടാകുമോ എന്ന ചോദ്യം ആശങ്കയോടെ ബാക്കിയാകും. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും രാജസ്ഥാനിലും കോണ്‍ഗ്രസ് മുന്നേറുമെന്ന് പ്രവചനമുണ്ടെങ്കിലും മറിച്ച് സംഭവിച്ചാല്‍ കോണ്‍ഗ്രസിന്റെ മാത്രമല്ല, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രാധാന്യം പോലും ചോദ്യം ചെയ്യപ്പെടും. <br />#Congress